Current Phase News

എന്തുകൊണ്ട് ‘ഹൈബി’ വീണ്ടും വിജയിക്കണം..

വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘപരിവാർ/ഇടത് പാളയങ്ങളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിലൊന്നാണ് ഹൈബി ഈഡനെ എന്തിന് എറണാകുളത്ത് വീണ്ടും തിരഞ്ഞെടുക്കണം എന്നുള്ളത്. തിരഞ്ഞെടുപ്പടുക്കുമ്പോൾ എതിർ കക്ഷികളിൽ നിന്നുയരുന്ന ഇത്തരം രാഷ്ട്രീയ ചോദ്യങ്ങൾ സർവ്വസാധാരണമാണെങ്കിലും എറണാംകുളത്തുകാർക്കും ഹൈബി ഈഡനും ആ ചോദ്യത്തിനും ഉത്തരമുണ്ടെന്നുതന്നെ ആണ് ഞങ്ങൾക്ക് തോന്നുന്നത്.

കാരണം കഴിഞ്ഞ അഞ്ച് വർഷകാലമായി അദ്ദേഹത്തിൻ്റെ അചഞ്ചലമായ നേതൃത്വത്തിൻ കീഴിൽ, എല്ലാവിധ മേഖലയിലെയും ശ്രദ്ധേയമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് മുന്നേറികൊണ്ടിരിക്കയാണ് ഹൈബിയുടെ മണ്ഡലത്തിലുള്ളവർ.
ജനങ്ങളെ സേവിക്കുന്നതിൽ ഹൈബി ഈഡൻ്റെ അർപ്പണബോധം, സമൂഹത്തിൻ്റെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന ശക്തമായ ഇടപെടലുകൾ മറ്റൊരു പാർലമെന്റേറിയനും അവകാശപ്പെടാനില്ലാത്ത വിധം അക്കമിട്ട് നിരത്താനുണ്ട് അദ്ദേഹത്തിന്.

ഹൈബി ഈഡൻ കൊണ്ടുവന്നതിൽ തന്നെ നാഴികക്കല്ലായ ഒരു പദ്ധതി പറയാം. സ്ത്രീ ശാക്തീകരണത്തിനും പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും പ്രാധ്യാനം കൊടുത്തുകൊണ്ട് അദ്ദേഹം നടപ്പിലാക്കിയ “കപ്പ് ഓഫ് ലൈഫ്” എന്ന പദ്ധതി ഇന്ത്യയിൽ തന്നെ സംഭവിച്ച പ്രധാന പദ്ധതികളിൽ ഒന്നാണ്.. അതിലൂടെ സൗജന്യ സാനിറ്ററി നാപ്കിൻ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്തായി ‘കുമ്പളങ്ങി’ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചു. ഇത്തരം പുരോഗമനപരമായ പദ്ധതികൾ ആർത്തവ ശുചിത്വ പരിപാലനം പോലുള്ള നിർണായക പ്രശ്‌നങ്ങളെ നേരിടുന്നവർക്ക് മാത്രമല്ല പൊതുജനാരോഗ്യത്തിനും ഒരു മുതൽക്കൂട്ടാണ്

54 അത്യാധുനിക യന്ത്രങ്ങളുമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഇന്ത്യയിലെ പ്രീമിയർ ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനമാണ് അടുത്തത്. മെഡിക്കൽ പരിചരണ രംഗത്ത് ഏത് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളോടും കിടപിടിക്കുന്ന ഡയാലിസിസ് യൂണിറ്റ് ഇന്ന് എറണാംകുളം ജനറൽ ആശുപത്രിക്കുണ്ട്, ഇന്ത്യയിൽ ആദ്യമായി ഒരു ആശുപത്രിയിൽ 54 ഡയാലിസിസ് മെഷീനുകളുള്ള ഡയാലിസിസ് യൂണിറ്റ് എന്നതും ചരിത്രത്തിൽ എഴുതി ചേർക്കാവുന്നതാണ്.

ഹെൽത്ത് കെയർ ആക്‌സസ്സിബിലിറ്റിക്ക് മുൻഗണന നൽകി, 100 രോഗികൾക്ക് സൗജന്യ ആൻജിയോപ്ലാസ്റ്റി സർജറികൾ നടത്തിയതും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചതും എടുത്ത് പറയേണ്ടതാണ് , ആറ് ഹെൽത്ത് ക്യാമ്പുകളിലായി 8.2 കോടി രൂപയിലധികം മൂല്യമുള്ള മെഡിക്കൽ ചികിത്സകൾ ആയിരുന്നു ഒരുക്കിയിരുന്നത്. അതിനൊപ്പം തന്നെ ചേർത്ത് പറയേണ്ട മറ്റൊന്നാണ് COVID-19 പാൻഡെമിക്കിനെ ചെറുക്കുന്നതിനായി എടുത്ത പ്രതിരോധ നടപടികൾ, പൊതുജനാരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി സജീവമായ സാന്നിധ്യമായിരുന്നു ഹൈബിയുടേത് ഒപ്പം എംപി ഫണ്ടിൽ നിന്നുള്ള നല്ലൊരു വിഹിതം അദ്ദേഹം അതിനായി മാറ്റിവച്ചു.

പാൻഡെമിക് കാലഘട്ടത്തിൽ ഉയർന്നിരുന്ന മറ്റൊരു പ്രതിസന്ധിയായിരുന്നു വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികൾ.. വിദ്യാർത്ഥികൾക്ക് തടസ്സമില്ലാത്ത പഠനം ഉറപ്പാക്കൽ വിദ്യാർത്ഥികൾക്കായി ഇലക്ട്രോണിക് ടാബ്‌ലറ്റുകൾ വിതരണം ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ഇടപെടൽ. നാഴികക്കല്ലായ നീക്കത്തിനെ പിൻപറ്റി മെച്ചപ്പെട്ട ഡിജിറ്റൽ സൗകര്യത്തിനായി സൗജന്യ വൈ ഫൈ സൗകര്യങ്ങൾ ഒരുക്കി. ആ ഒരു ആശയം വികസിപ്പിച്ചെടുത്തു കേരളത്തിലെ ആദ്യത്തെ സൗജന്യ വൈ-ഫൈ സ്ട്രീറ്റായ ‘ക്വീൻസ് വാക്ക് വേ’ യും ഒരുക്കി. സമൂഹത്തെ പരിപോഷിപ്പിക്കുന്നതിൽ ദീർഘവീക്ഷണമുള്ള ഒരു പൊതുപ്രവർത്തകന്റെ കൃത്യമായ ഉദാഹരണമാണ് ഹൈബി എന്ന് ഇതിൽ നിന്നും വ്യക്തമാവും

കൊച്ചിൻ ഫിഷറീസ് ഹാർബറിലെ 169 കോടി രൂപയുടെ വികസന പദ്ധതികൾ, മൂലമ്പള്ളിയിലെ സ്മാർട്ട് അംഗൻവാടി, ഷെഡ്യൂല്‍ഡ് ട്രൈബല്‍ സ്റ്റുഡന്റസ് ഹോസ്റ്റലിൽ നിർമ്മിച്ച ഡിജിറ്റൽ ലൈബ്രറി, പട്ടിക വർഗ വിഭാഗത്തിൻ്റെ വികസനത്തിനായി നാലു വാഹനങ്ങൾ, എണ്ണിയാലൊടുങ്ങാത്ത വികസന പരിപാടികൾ ഇനിയുമുണ്ട്. ഒരു വശത്ത് വികസന പദ്ധതികൾ ജനങ്ങൾക്കായി സമർപ്പിക്കുമ്പോഴും ഒരു പാര്ലമെന്റേറിയൻ എന്ന രീതിയിൽ രാജ്യം ഭരിക്കുന്ന വർഗീയതയുടെ പര്യായമായ ബിജെപി യുടെ ദുർഭരണത്തിനെതിരെ ആഞ്ഞടിക്കാനും ഹൈബി മുന്നിൽ ഉണ്ടായിരുന്നു..

മേല്പറഞ്ഞതെല്ലാം പരിഗണിച്ചാൽ മാത്രം മതി എറണാകുളത്ത് അദ്ദേഹത്തിൻ്റെ തുടർച്ചയായ നേതൃത്വത്തിൻ്റെ ആവശ്യകത എത്രത്തോളമെന്ന് മനസിലാക്കാൻ.

കാലാ കാലങ്ങൾ ആയുള്ള എറണാകുളത്തിന്റെ യൂ ഡി എഫ് സ്വഭാവം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പായിട്ടും ഒന്നും ചെയ്യാതിരുന്നാലും തെരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്ന് ഉറപ്പായിട്ടും, തന്റെ കർത്തവ്യങ്ങളെല്ലാം ഒരു മറുചോദ്യത്തിനു ഇടവരുത്താതെ രാവും പകലുമില്ലാതെ ചെയ്ത് തീർത്ത്.. ശക്തമായ പ്രമോഷൻ കാമ്പെയ്‌നുകളിലൂടെ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി അദ്ദേഹം കുതിക്കുകയാണ് ജനങ്ങളെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ സമർപ്പണ മനോഭാവം തന്നെ ആണ് ഇത് അടിവരയിടുന്നത്. ഹൈബി വീണ്ടും വിജയിക്കണം വികസനം തുടരണം.

Add comment