Current Phase News

മലപ്പുറത്ത് അമുസ്ലിമുകള്‍ക്ക് പ്രവേശനമില്ലാത്ത ഗ്രാമമുണ്ട്; വിചിത്ര ആരോപണവുമായി ‘സംഘപരിപവാര്‍’ ചരിത്രകാരന്‍

മലപ്പുറത്ത് അമുസ്ലിമുകള്‍ക്ക് പ്രവേശനമില്ലാത്ത ഗ്രാമമുണ്ടെന്ന വിചിത്ര ആരോപണവുമായി സംഘപരിപവാര്‍ ചരിത്രകാരന്‍.
ബംഗളൂരു സ്വദേശിയും ചരിത്രകാരനും സംഘപരിവാര്‍ സഹയാത്രികനും ആയ സന്ദീപ് ബാലകൃഷ്ണയാണ് ആരോപണവുമായി രംഗത്തെത്തിയത്.

കേരളത്തിലെ മലപ്പുറത്ത് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കാതെ നിലകൊള്ളുന്ന ഒരു ഗ്രാമമുണ്ടെന്നും അവിടെ നടപ്പിലാവുന്നത് ഇസ്ലാമിക നിയമമാണെന്നും അന്യമതസ്ത്ഥര്‍ക്ക് അങ്ങോട്ടേക്ക് പ്രവേശനപോലും ഇല്ലെന്നാണ് സന്ദീപ് ബാലകൃഷ്ണ ആരോപിക്കുന്നത്.

സന്ദീപ് ബാലകൃഷ്ണയുടെ വാക്കുകള്‍: ‘കേരളത്തിലെ മലപ്പുറത്തൊരു ഗ്രാമമുണ്ട് ആ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത് തന്നെ കുറേ സൈന്‍ ബോര്‍ഡുകള്‍ ആണ്. ഇതൊരു ഇസ്ലാമിക ഗ്രാമമാണെന്നും അമുസ്ലിമുകള്‍ക്ക് അവിടേക്ക് പ്രവേനമില്ല, ഇസ്ലാമിക നിയമങ്ങള്‍ മാത്രമാണ് ഇവിടെ അനുസരിക്കേണ്ടത് എന്നിങ്ങനെയുള്ള ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ആണ് അവിടെ നടക്കുന്നത്’

ടി.ആര്‍.എസ് ക്ലിപ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇത്തരത്തിലൊരു തെറ്റായ അത്യന്തം വാസ്തവവിരുദ്ധമായ പരാമര്‍ശം അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. വീഡിയോ കണ്ട നിരവധി മലയാളികൾ ആണ് സന്ദീപ് ബാലകൃഷ്ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നതിപ്പോൾ.

തിരഞ്ഞെടുപ്പടുക്കുമ്പോൾ തന്നെ ഇത്തരത്തിലുള്ള നുണ പ്രചാരണങ്ങൾ നടത്തുന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണെന്നു വേണം അനുമാനിക്കാൻ

Add comment